Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA Case

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ല; വ​ട​ക​ര എം​ഡി​എം​എ കേ​സി​ൽ അ​ഞ്ചാം പ്ര​തി​ക്ക് ജാ​മ്യം

കോ​ഴി​ക്കോ​ട്: പൊ​ലി​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ അ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ട്ട എം​ഡി​എം​എ കേ​സി​ലെ അ​ഞ്ചാം പ്ര​തി​ക്ക് ജാ​മ്യം.  എം​ഡി​എം​എ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും  ഇ​രി​ട്ടി സ്വ​ദേ​ശി​യു​മാ​യ ജി​ജി​ൻ കു​ര്യാ​ക്കോ​സി​നാ​ണ് വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

60 ദി​വ​സം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പൊ​ലി​സ് ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം ഈ ​കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും പ​യ്യോ​ളി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ ജി​ജി​ൻ കു​ര്യാ​ക്കോ​സ് ഇ​പ്പോ​ഴും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ആ ​കേ​സി​ലും ജാ​മ്യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​യാ​ൾ​ക്ക് ജ​യി​ൽ​മോ​ചി​ത​നാ​കാ​ൻ ക​ഴി​യൂ. ഇ​തോ​ടെ വ​ട​ക​ര​യി​ലെ എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും ജാ​മ്യം ല​ഭി​ച്ചു.

Kerala

എംഡിഎംഎ കേ​സ്: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം ​തെ​റ്റെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​യാ​ൾ ല​ഹ​രി​ക്കേ​സി​ൽ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ മ​ന്ത്രി, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നും പ്ര​തി​ക​രി​ച്ചു.

അ​വ​ർ ഭ​രി​ച്ച​പ്പോ​ൾ ല​ഹ​രി​വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​ൻ യാ​തൊ​ന്നും ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​മു​ണ്ടെ​ന്നും, ഡി​വൈ​എ​ഫ്‌​ഐ​യോ യൂ​ത്ത് കോ​ൺ​ഗ്ര​സോ ആ​ക​ട്ടെ, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളി​ൽ ആ​രെ പി​ടി​കൂ​ടി​യാ​ലും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​റ്റ​വാ​ളി​ക​ൾ​ക്ക് ആ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ലും അ​ത് വി​ഷ​യ​മ​ല്ലെ​ന്നും, മു​ഖ്യ​മ​ന്ത്രി​യു​മാ​യോ താ​നു​മാ​യോ ബ​ന്ധ​മു​ള്ള​വ​രാ​ണെ​ങ്കി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ പ​ല​രു​മാ​യും ഫോ​ട്ടോ​യെ​ടു​ക്കു​മെ​ന്നും, എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം ജാ​ത​കം പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ വ​ലി​യ അ​ള​വി​ൽ രാ​സ​ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ​തി​ന് പി​ന്നാ​ലെ 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പി​ന്നോ​ട്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​മ​ർ​ശ​നം.

 

Kerala

എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ അ​റി​യാം; ത​നി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രെ ത​നി​ക്ക് നേ​രി​ട്ട് അ​റി​യാ​മെ​ന്ന് സ​മ്മ​തി​ച്ച അ​ദ്ദേ​ഹം, എ​ന്നാ​ൽ ഇ​വ​രു​ടെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റോ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​പ്പോ​ഴാ​ണ് താ​ൻ ആ​ദ്യ​മാ​യി വി​ളി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​നി​ടെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി എം​ജി​എം സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ഹു​സൈ​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന്ന് പ​രി​ക്കേ​റ്റ മ​റ്റ് പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലെ ത​ന്നെ ഇ​യാ​ളെ​യും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പ​രി​പാ​ടി​ക്കി​ടെ എം​എ​ൽ​എ​യു​ടെ​യും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹു​സൈ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ന​ൽ​കി​യ വാ​ക്കി​ന്‍റെ പു​റ​ത്താ​യി​രു​ന്നു ആ ​സ​ന്ദ​ർ​ശ​നം. ഇ​തി​നു​ശേ​ഷം മൂ​ന്നോ നാ​ലോ ത​വ​ണ ഹു​സൈ​ൻ ത​ന്നെ കാ​ണാ​ൻ വ​ന്നി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ഹു​സൈ​ൻ ആ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും സ​തീ​ശ​ൻ പൂ​ർ​ണ്ണ​മാ​യും ത​ള്ളി. ത​നി​ക്ക് നി​ല​വി​ൽ പ്ര​ത്യേ​കി​ച്ചൊ​രു സോ​ഷ്യ​ൽ മീ​ഡി​യ ടീ​മോ കോ​ർ​ഡി​നേ​റ്റ​റോ ഇ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും അ​ത് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​മു​ള്ള കാ​ര്യം പാ​ർ​ട്ടി​ക്കാ​ർ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ യാ​തൊ​രു​വി​ധ അ​റി​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

വ​ട​ക​ര എം​ഡി​എം​എ കേ​സ്: അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​മാ​ർ ഇ​ട​ത് സം​ഘ​ട​ന​യി​ലെ മു​ൻ ഭാ​ര​വാ​ഹി​ക​ൾ

കോ​ഴി​ക്കോ​ട്: വ​ട​ക​ര ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്പെ​ഷ​ലി​സ്റ്റ് എ​ജ്യു​ക്കേ​റ്റ​ർ​മാ​രാ​യ അ​ധ്യാ​പി​ക​മാ​ർ ഇ​ട​ത് സം​ഘ​ട​ന​യി​ലെ മു​ൻ ഭാ​ര​വാ​ഹി​ക​ൾ. പ്ര​തി​ക​ളാ​യ നീ​ഷ്മ, കാ​വ്യ എ​ന്നി​വ​ർ കേ​ര​ള റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​​ന്‍റെ (കെ​ആ​ർ​ടി​എ) പേ​രാ​മ്പ്ര യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം പേ​രാ​മ്പ്ര​യി​ൽ വെ​ച്ച് ന​ട​ന്ന സം​ഘ​ട​ന​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​യി തെര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ മ​റ്റാ​രും ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ത​യാറാ​കാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​വ​രെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​ധ്യാ​പി​ക​മാ​ർ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ട​ന അ​ന്ന് പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റു​ക​ൾ നി​ല​വി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഇ​വ​രെ സം​ഘ​ട​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​വ​ർ​ഷം ഇ​വ​ർ സം​ഘ​ട​നാ അം​ഗ​ത്വം പു​തു​ക്കി​യി​രു​ന്നി​ല്ലെ​ന്നും കെ​ആ​ർ​ടി​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. എം​ഡി​എം​എ കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ ഇ​ട​ത് അ​നു​ഭാ​വി​ക​ളാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Kerala

പ​ഠി​പ്പി​ച്ച​തൊ​ക്കെ മ​തി; കീ​ർ​ത്ത​ന​യ്ക്ക് പി​ന്നാ​ലെ കാ​വ്യ​യും ഔ​ട്ട്

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പേ​രാ​മ്പ്ര ബി​ആ​ർ​സി​യി​ലെ സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​റ്റ​ർ കാ​വ്യ​യെ​യും സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക കീ​ർ​ത്ത​ന​യെ നേ​ര​ത്തെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​വ്യ​യ്ക്കെ​തി​രെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ല​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​വ​ർ കാ​വ്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ധ്യാ​പ​ക​രെ ഇ​ട​നി​ല​ക്കാ​രാ​ക്കി ന​ട​ത്തി​യ ഈ ​ല​ഹ​രി വ്യാ​പാ​ര​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം 28ന് ​വ​ട​ക​ര സ്വ​ദേ​ശി പി​ടി​യി​ലാ​യ​തോ​ടു​കൂ​ടി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ര​ണ്ട് അ​ധ്യാ​പി​ക​മാ​രി​ലേ​ക്കും എ​ത്തി​ച്ചേ​ർ​ന്ന​ത്. അ​തേ​സ​മ​യം ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി സൂം​ബ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച​തി​ന് കീ​ർ​ത്ത​ന നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മ​റ്റ് അ​ധ്യാ​പ​ക​ർ​ക്കും പ​ങ്കു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

Kerala

എം​ഡി​എം​എ കേ​സ്: മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​ൻ പി​ടി​യി​ൽ

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: പ​​​ന്നി​​​യ​​​ങ്ക​​​ര​​​യി​​​ൽ​​​നി​​​ന്ന് എം​​​ഡി​​​എം​​​എ ക​​​ണ്ടെ​​​ടു​​​ത്ത കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി പി​​​ടി​​​യി​​​ലാ​​​യി. കോ​​​ഴി​​​ക്കോ​​​ട് അ​​​രീ​​​ക്കാ​​​ട് മു​​​രി​​​ങ്ങ​​​ക്ക​​​ണ്ടി സ്വ​​​ദേ​​​ശി ഷ​​​മീ​​​റി(31)​​​നെ​​​യാ​​​ണു വ​​​ട​​​ക്ക​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ടി​​​വാ​​​ള​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ 21നാ​​​ണ് പ​​​ന്നി​​​യ​​​ങ്ക​​​ര ടോ​​​ൾ പ്ലാ​​​സ​​​യ്ക്കു സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് 46 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി യു​​​വാ​​​വി​​​നെ​​​യും യു​​​വ​​​തി​​​യെ​​​യും പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട്ട​​​യം പൊ​​​ൻ​​​കു​​​ന്നം പു​​​തു​​​പ്പ​​​റ​​​മ്പി​​​ൽ എ​​​ലി​​​സ​​​ബ​​​ത്ത് (25), ഈ​​​രാ​​​റ്റു​​​പേ​​​ട്ട അ​​​രു​​​വി​​​ച്ചി​​​റ ക​​​ടു​​​വാ​​​മു​​​ഴി ഷാ​​​ഹു​​​ൽ സു​​​നീ​​​ർ (29) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്നു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ര​​​ണ്ടു യാ​​​ത്രാ​​​ബ​​​സു​​​ക​​​ളി​​​ലെ​​​ത്തി​​​യ ഇ​​​വ​​​ർ പ​​​ന്നി​​​യ​​​ങ്ക​​​ര​​​യി​​​ലെ​​​ത്തി കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് ഒ​​​രു​​​മി​​​ച്ചു​​​പോ​​​കാ​​​ൻ നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു വി​​​വ​​​രം ല​​​ഭി​​​ച്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​​ണ് മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​​​യ ഷ​​​മീ​​​റി​​​നെ​​​യും കു​​​ടു​​​ക്കാ​​​നാ​​​യ​​​ത്.

ആ​​​റു​​​മാ​​​സ​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഊ​​​ബ​​​ർ ടാ​​​ക്സി ഓ​​​ടി​​​ക്കു​​​ന്ന ഷ​​​മീ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എം​​​ഡി​​​എം​​​എ ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. നി​​​ര​​​വ​​​ധി ത​​​വ​​​ണ ഷ​​​മീ​​​റി​​​ൽ​​​നി​​​ന്നും എം​​​ഡി​​​എം​​​എ വാ​​​ങ്ങി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ഷാ​​​ഹു​​​ൽ സ​​​മ്മ​​​തി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. എം​​​ഡി​​​എം​​​എ​​​യു​​​ടെ മ​​​റ്റ് ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​മാ​​​യി ഷ​​​മീ​​​റി​​​ന് ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്നു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. സി​​​ഐ എം.​​​പി. എ​​​ബി, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ പി.​​​വി. പ്ര​​​ദീ​​​പ്, ബ്ല​​​സ​​​ൺ ജോ​​​സ്, സാ​​​ബു, സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ജോ​​​ൺ​​​ക്രൂ​​​സ്, സി.​​​എം. ദേ​​​വ​​​ദാ​​​സ്, കെ. ​​​ലൈ​​​ജു, എ. ​​​റി​​​യാ​​​സു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.

Kerala

എം​ഡി​എം​എ ക​ച്ച​വ​ടം; ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ന​ജീ​ബ് ഖാ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. വ്യാ​ഴാ​ഴ്‌​ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം കൂ​ടി​യാ​യ ന​ജീ​ബ് ഖാ​നി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട‍​ർ​ന്നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ഷ​ൻ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ കു‌​ടു​ങ്ങി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Latest News

Corehub Up